കുവൈറ്റ് സിറ്റി :വാക്സിനേഷൻ ദൗത്യം വേഗത കൈവരിച്ചതോടെ കുവൈത്തിൽ കോവിഡ് നിരക്ക് വലിയ തോതിൽ കുറയുന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത് , രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 406540 ആണ് . 606 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തു . 10757 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 6904 പേർ ചികിത്സയിലും, 205 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 2.84 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിൽ ഉയർന്ന കോവിഡ് നിരക്കാണ് ഇപ്പോൾ നിയന്ത്രണത്തിലായിരിക്കുന്നത്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം