കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി വർധിപ്പിക്കണമെന്ന ആവശ്യവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മന്ത്രിസഭക്ക് കത്ത് നൽകി.നിലവിലെ പ്രവർത്തന ശേഷിയിൽ കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന മന്ത്രി സഭാ തീരുമാനം നടപ്പിലാകുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷന്റെ നടപടി കൂടാതെ പ്രവേശന വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള അവ്യക്തത നീക്കുന്നതിനും ടിക്കറ്റ് വിൽപന ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുന്നതിനുംഇൻകമിംഗ് ഫ്ലൈറ്റുകളിലെ യാത്രക്കാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു .നിലവിൽ പ്രതി ദിനം 7500 യാത്രക്കാരെ മാത്രമാണ് കുവൈത്തിലേക്ക് പ്രവേശിപ്പിക്കുന്നത്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LU6lRZR5du11TRtTXd5PvT
Home
Kuwait
കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കണം: മന്ത്രിസഭക്ക് മുമ്പാകെ ആവശ്യവുമായി ഡി ജി സി എ