കുവൈത്ത് സിറ്റി: കുവൈത്തിൽ നിക്കറിട്ട് ബാങ്ക് വിളിച്ച മുഅദ്ദിനെ കുവൈത്ത് മതകാര്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. റിഹാബ് ബ്ലോക്ക് ഒന്നിലെ അബ്ദുല്ല ബിൻ ജാഫർ പള്ളിയിലാണ് സംഭവം.മതകാര്യ മന്ത്രാലയത്തിെൻറ മാർഗനിർദേശത്തിന് വിരുദ്ധമായി വസ്ത്ര ധാരണം നടത്തി ബാങ്ക് വിളിക്കുന്നത് ശ്രദ്ധയിൽപെട്ടയാൾ ദൃശ്യം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ സ്വദേശികൾക്കിടയിൽ സംഭവം വൈറലാവുകയായിരുന്നു . ഇതേ തുടർന്നാണ് ഒൗഖാഫ് മന്ത്രാലയം നടപടി സ്വീകരിച്ചത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb