കുവൈറ്റിൽ ട്രാഫിക് സിഗ്നലുകളിൽ നിശ്ചയിച്ച സ്പീഡിൽ കൂടുതൽ വേഗത്തിൽ വാഹനമോടിച്ചാൽ ഫൈൻ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹിദ് അൽ കന്ദരി അറിയിച്ചു . വേഗ പരിധി ലംഘനം സിഗ്നലുകളിൽ സ്ഥാപിച്ച കേമറ വഴി പകർത്തുകയും പിഴ ഈടാക്കുകയുമാണ് ചെയ്യുക .നിലവിൽ ഓരോ ട്രാഫിക് ഇന്റർസെക്ഷനുകളിലെയും പരമാവധി വേഗത 45 മുതൽ 80 കിലോമീറ്റർ വരെയാണ്, നിരവധി ഇന്റർസെക്ഷനുകൾക്ക് 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ അനുമതിയുണ്ട്, എന്നാൽ 45 കിലോമീറ്ററും, 80 കിലോമീറ്ററും വേഗത അനുവദിച്ചിട്ടുള്ള ഇന്റർസെക്ഷനുകളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6