ഒക്ടോബർ 3 ഞായറാഴ്ച മുതൽ അറബിക് സ്കൂളുകൾ ആരംഭിക്കുന്നതോടെ രാജ്യത്തെ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ റോഡുകളിലെ ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ, വിദേശ സ്കൂളുകൾ തുറന്നതോടെ റോഡുകളിൽ തിരക്ക് അനുഭവപെട്ടു തുടങ്ങിയിരിന്നു ഞായറാഴ്ച മുതൽ പൊതു, സ്വകാര്യ അറബിക് സ്കൂളുകളിലെ ഏകദേശം 520,373 വിദ്യാർത്ഥികൾ അവരുടെ സ്‌കൂളുകളിലേക്ക് തിരികെ എത്തുമ്പോൾ ഇത് ഗതാഗത രംഗത്തും പ്രതിഫലിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് അതേ സമയം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ട്രാഫിക് വിഭാഗം വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത് . ഗതാഗതം നിയന്ത്രിക്കാൻ പ്രധാന ഹൈവേകളിലും സ്കൂളുകൾക്ക് സമീപവും പട്രോളിംഗ് വാഹനങ്ങൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6