കുവൈറ്റ് സിറ്റി :
കുവൈത്തിൽ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചു ഇതിന്റെ ഭാഗമായി നിലവിലുള്ള നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തും എയർപോർട്ട് പൂർണ്ണമായും തുറക്കും , എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിസകൾ പുനരാരംഭിക്കും . തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാനും, പള്ളികളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മന്ത്രി സഭാ യോഗം തീരുമാനിച്ചു , എന്നാൽ മാസ്ക് ധരിക്കണം. കുവൈത്ത് വിമാന താവളത്തിന്റെ പ്രവർത്തനം പൂർണ്ണ ശേഷിയിലേക്ക് മാറുംപൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലവിവാഹം, സമ്മേളനം എന്നീ പരിപാടികൾ ക്ക് അനുമതി. ഹാളുകൾ, ഓഡിറ്റോറിയം എന്നിവക്ക് പ്രവർത്തന അനുമതി. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കുവൈത്ത് അംഗീകൃത വാക്സിനേഷൻ ചെയ്‌തവർക്ക് വിസ അനുവദിക്കും. ഒക്ടോബർ 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും ഇതോടെ പകർച്ചവ്യാധിക്ക് മുമ്പുള്ള സാധാരണ അവസ്ഥയിലേക്കുള്ള ക്രമാനുഗതമായ തിരിച്ചുവരവിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കുവൈത്ത് പ്രവേശിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JTOIii8MVyw1u9lT5yK48q