കുവൈത്ത് സിറ്റി:
അഗ്നിശമന സേനയുടെ നിർദേശങ്ങൾ പാലിക്കാത്ത 15 സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനം കണ്ടെത്തിയതോടെയാണ് നടപടി .രാജ്യത്തെ നിയമ പ്രകാരം എല്ലാ കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നി സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെൻറിലേഷൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിെൻറ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമ ലംഘകരെ പിടികൂടുന്നതിനായി വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LtTrZ0bVmTUDF01fYc5r07