കുവൈത്ത് സിറ്റി:
കുവൈത്തിൽ നിക്ഷേപകരായ പ്രവാസികൾക്ക് 5 മുതൽ 15 വർഷം വരെ കാലാവധിയുള്ള താമസ രേഖ അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നു.സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസികളായ നിക്ഷേപകർക്ക് അഞ്ച് മുതൽ 15 വരെ റെസിഡൻസി അനുവദിക്കുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്‌തത് പ്രവാസി നിക്ഷേപകർ,വാണിജ്യ പദ്ധതി ഉടമകൾ, ചില സ്ഥാപനങ്ങളുടെ ഉടമകൾ മുതലായ വിഭാഗങ്ങൾക്കാണു ഈ സൗകര്യം അനുവദിക്കാൻ ആലോചിക്കുന്നത് .നിലവിൽ യൂ. എ. ഇ അടക്കമുള്ള അയൽ രാജ്യങ്ങളിലെ ഗോൾഡൻ വിസ പോലുള്ള നടപടികളൾക്ക് സമാനമായാണ് കുവൈത്തും ഏർപ്പെടുത്താൻ ഒരുങ്ങുന്നത് .നിലവിലെ ആർട്ടിക്കിൾ 18 ലാണു ഇവർക്ക് താമസരേഖ അനുവദിക്കുക. ഇതിന് 15 വർഷം വരെ കാലാവധി ഉണ്ടായിരിക്കും രാജ്യത്തിനകത്ത് പദ്ധതികൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി നിക്ഷേപ ഉടമകളെയോ നിലവിലുള്ള പദ്ധതികളുടെ ഉടമകളെയോ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കാൻ അധികൃതർ ഒരുങ്ങുന്നത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F47cynEMFNhBtzPpelC9T9