കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ ന്യായമായ വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് അബ്ദുള്ള അല്‍ തുറൈജി എം.പി. കരട് നിര്‍ദേശം സമര്‍പ്പിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പരമാവധി ശമ്പളം 5000 ദിനാറായി ക്രമീകരിക്കുകയും താഴ്ന്ന തസ്തികകളിലെ ഉദ്യോഗസ്ഥര്‍ക്ക് ന്യായമായ ശമ്പള വര്‍ധനവ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID
കുവൈത്തികള്‍ അപേക്ഷിക്കാത്ത തസ്തികകളില്‍ മാത്രം വിദേശികളെ പരിഗണിക്കുകയും മറ്റ് മേഖലകളില്‍ എല്ലാം തന്നെ കുവൈത്ത് സ്വദേശികള്‍ക്ക് പ്രാധാന്യം നല്‍കാനും നിര്‍ദേശമുണ്ട്. പുതു തലമുറയിലെ ബിരുദധാരികള്‍ക്കും മറ്റ് ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരെയും തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ മികച്ച ശമ്പളം നല്‍കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിന് ആനുപാതികമായ തരത്തില്‍ ശമ്പള വര്‍ധനവ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും കരട് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID