ഒമിക്രോണ്‍ പടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന

ഒമിക്രോണുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ രാജ്യങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

ഒമിക്രോണ്‍ സംബന്ധിച്ചു പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തിന്റെ തീവ്രത, വ്യപനശേഷി തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ പഠനത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. ജര്‍മനി, ആസ്േ്രടലിയ, ഇസ്രായേല്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. പുതിയ വകഭേദം കണ്ടെത്തിയതോടെ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങി. വിവിധ രാജ്യങ്ങള്‍ ആഫിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1. 529 ആദ്യമായി സ്ഥിരീകരിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy