കൈക്കൂലി, മുന്‍ യു.എസ്. ആര്‍മി ഉദ്യോഗസ്ഥന് കുവൈത്തില്‍ തടവ് ശിക്ഷ

കുവൈത്ത് സിറ്റി: കൈക്കൂലി നല്‍കി കരാര്‍ മറിച്ച കേസില്‍ മുന്‍ യു.എസ്. ആര്‍മി ഉദ്യോഗസ്ഥന് കുവൈത്തില്‍ തടവ് ശിക്ഷ വിധിച്ചു.  ഫിലിപ്പിനോ വംശജനായ എഫ്രെയിം ​ഗാർഷ്യയ്ക്കാണ് ശിക്ഷ വിധിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുവൈത്തിലെ ഒലിവ് ഗാർഡനിൽ സർക്കാർ കരാറുകാരന് കൂടുതൽ തുക വാഗ്‌ദാനം ചെയ്‌തതിനാണ് ശിക്ഷ. സംഭവം പുറത്ത് വന്നതോടെ എഫ്രെയിം ​ഗാർഷ്യ കുറ്റസമ്മതം നടത്തിയിരുന്നു. കുവൈത്തിലെ ആരിഫ്ജാൻ ക്യാമ്പിൽ ഏകദേശം മൂന്ന് മില്യൺ ഡോളർ സബ് കോൺട്രാക്റ്റ് ജോലികൾക്കായി ശ്രമിക്കുന്ന കുവൈത്തി സ്ഥാപനത്തിന്റെ മേധാവിയും അമേരിക്കൻ കോൺട്രാക്ടറും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

ഏയർഫോഴ്സിൽ നിന്ന് 2000 ത്തിലാണ് മാസ്റ്റർ സെർജന്റ് ആയി ​ഗാർഷ്യ റിട്ടെയർ ചെയ്യുന്നത്. കമ്പനിയുടെ ചില സർക്കാർ കരാറുകൾ കുവൈത്തി കമ്പനിക്ക് നൽകുന്നതിന് വേണ്ടി ​ഗാർഷ്യയും സ്ഥാപനത്തിന്റെ സിഇഒ ഗാന്ധിരാജ് ശങ്കരലിംഗവും കൊളറാഡോ ആസ്ഥാനമായുള്ള വെക്‌ട്രസ് സിസ്റ്റംസ് കോർപ്പറേഷന്റെ ജീവനക്കാരന് കൈക്കൂലി ഓഫര്‍ ചെയ്യുകയായിരുന്നു. ഇതുപ്രകാരം വെക്‌ട്രസിന് കുവൈത്ത് ബേസ് ഓപ്പറേഷൻസ് സെക്യൂരിറ്റി ആന്റ് സർവീസ് സപ്പോർട്ട് കരാർ ലഭിച്ചു, ഇതിനായി 2016ലെ കണക്കനുസരിച്ച് 2.7 ബില്യൺ ഡോളറിലധികം ആർമി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy