പ്രവാസികളായ വ്യാജ ഡോക്ടറും നഴ്സും പിടിയില്‍

കുവൈത്ത് സിറ്റി: ഡോക്ടറും നേഴ്സും ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായി. ഫർവാനിയ ഗവർണറേറ്റിലെ സേർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇവരെ പിടികൂടിയത്. വ്യാജ ചികിത്സ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹസാവി ഏരിയയിലെ അപ്പാർട്ട്മെൻറിൽ നിന്നാണ് ഇവരെ പിടികൂടിയത്.ലൈസൻസ് ഇല്ലാതെ ക്ലിനിക്ക് നടത്തുകയും രോഗികളെ ചികിത്സിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമോ യോഗ്യതകളോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

വലിയ അളവിലുള്ള മരുന്നുകളുടെ ശേഖരവും പിടിച്ചെടുത്തു. നേരിട്ട് ആശുപത്രിയിൽ പോയി ചികിത്സ തേടാന്‍ കഴിയാത്ത റെസിഡൻസി നിയമ ലംഘകരെയായിരുന്നു ഇവര്‍ പ്രധാനമായും ചികിത്സിചിരുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

Related Posts

Leave a Reply

Your email address will not be published. Required fields are marked *