കുവൈത്ത് സിറ്റി: പോളണ്ട്, ഹംഗറി, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യേണ്ടെന്ന് തീരുമാനം. പക്ഷികള്‍, വിരിയിക്കുന്നതിനുള്ള മുട്ടകൾ, ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾ, ബ്രോയിലർ കോഴികൾ എന്നിവയുടെ ഇറക്കുമതി നിരോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (PAAAFR) തീരുമാനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
ഈ രാജ്യങ്ങളില്‍ H5N1 ഏവിയൻ ഇൻഫ്ലുവൻസ അഥവാ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെതുടാര്ന്നാണ് തീരുമാനം. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (ഒഐഇ)യുടെ ശുപാർശകളുടെയും ഈ രാജ്യങ്ങളിലെ മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി ഇറക്കുമതി നിയന്ത്രണം കൊണ്ടുവരുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT