കുവൈത്ത് സിറ്റി: കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ച കുവൈത്ത് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തില്‍ സംഭവിച്ച ഇടിവിന്‍റെ പ്രതിഫലനമായി ഇതിനെ കണക്കാക്കാം. ഒമിക്രോണ്‍ ആശങ്കയുടെ പ്രത്യാഘാതങ്ങൾ മേഖലയിലെ വിപണികളിലേക്ക് വ്യാപിച്ചിട്ടുണ്ട്. എണ്ണയുടെ ഡിമാൻഡിന്റെ വിലയിലും ഗണ്യമായ കുറവുണ്ടാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
ഈ കുറവ് ഗൾഫ് വിപണികളിൽ വളരെയധികം ബാധിച്ചു. ഞായറാഴ്ചയാണ് കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. വിപണി മൂല്യത്തിൽ നിന്ന് 1.2 ബില്യൺ ദിനാർ നഷ്ടം ഞായറാഴ്ച സംഭവിച്ചത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചത്തെ സെഷനിൽ 122 മില്യൺ ദിനാറിലേക്ക് പണലഭ്യത ഉയർത്തി. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT