കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശിവത്കരണം സമഗ്രമായ രീതിയില്‍ നടപ്പാക്കുന്നതിനായി സര്‍ക്കാര്‍, ബാങ്കിംഗ് മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും സ്വദേശികളായവര്‍ക്ക് തുല്യ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാന്‍പവര്‍ കമ്മിറ്റി നിര്‍ദേശം മുന്നോട്ട് വെച്ചു. സ്വകാര്യ മേഖലയില്‍ സ്വദേശികളെ കൂടുതലായി ഉള്‍പ്പെടുത്താനായി സംവരണം നടപ്പാക്കാനുള്ള നിര്‍ദേശം സിവില്‍ സര്‍വിസ് കമ്മിഷന്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga
ബാങ്കിംഗ് മേഖലയിലെ തസ്തികകള്‍ കൂടുതലായി സ്വദേശികള്‍ക്ക് മാറ്റി വെക്കുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുകയും ഫെബ്രുവരിയില്‍ അന്തിമ ധാരണയിലെത്തുകയും ചെയ്യും. കരാര്‍ ജോലികള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ സാധ്യതകളില്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് ദേശീയ തൊഴില്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ മുതൈത വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga