കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ ആരോഗ്യ രംഗത്ത് അസാധാരണ നേട്ടം കൈവരിച്ച് കുവൈത്ത്. 102 വയസുള്ള സ്ത്രീയുടെ ഹൃദയ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം. ശസ്ത്രക്രിയ നടത്തിയ സബാഹ് അൽ അഹമ്മദ് ഹാർട്ട് സെന്ററിലെ മെഡിക്കൽ ടീമില്‍ മലയാളികളുമുണ്ടെന്നത് തികച്ചും അഭിമാനകരമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
102 വയസുള്ള കുവൈത്തി വയോധിക ഇപ്പോള്‍ ആരോഗ്യവതിയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് ആശുപത്രി വിടാനും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനും സാധിക്കുമെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിലെ അയോർട്ട വാൽവിലെ പ്രശ്നങ്ങളാണ് ഇവര്‍ അനുഭവിച്ചിരുന്നത്. ചൊവ്വാഴ്ചയായിരുന്നു ശസ്ത്രക്രിയ. കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നാദർ അൽ അസൗസി, കാർഡിയോളജി വിഭാഗം വിദഗ്ധൻ ഡോ. അഹമ്മദ് സെയ്ദ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. നഴ്സിംഗ് ഓഫീസർ ഇലാഫ് അൽ സൈഫ്, ഹുസ്സം എൽ ദിൻ, റാലിദ് മെഹ്‍ലം എന്നിവരും റേഡിയോളജി നെക്നീഷ്യന്മാരായ മനീഷ് കുമാർ, സന്ദീപ് പിള്ള മറ്റ് നേഴ്സിംഗ് സ്റ്റാഫുകൾ എന്നിവരുമാണ് ശസ്ത്രക്രിയ വിജയമാക്കിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni