കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ രണ്ട് പൊലീസുകാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചയാളെ കസ്റ്റഡിയില്‍ വെക്കാന്‍ നിര്‍ദേശം. ഹവല്ലി സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ-അലിയാണ് ഇതിനായി നിര്‍ദേശം നല്‍കിയത്. മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്ത വാഹനം ഓടിച്ചതിനാണ് പൗരനെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വാഹനം പിടികൂടിയ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും പിന്നീട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രതി കത്തി ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU