വാട്സാപ്പ് സ്റ്റാറ്റസിലും പുതുമ കൊണ്ടുവരാനൊരുങ്ങി മെറ്റ

നിത്യജീവിതത്തിലെ കുഞ്ഞു കാര്യങ്ങള്‍ പോലും സ്റ്റാറ്റസില്‍ ഉള്‍പ്പെടുത്തിയാലേ പുതു തലമുറയ്ക്ക് സന്തോഷം കണ്ടെത്താനാകൂ. അകെലെയിരിക്കുന്ന സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും ഓരോ വിശേഷവും പങ്കുവെക്കാനും, പലപ്പോഴും മനസിലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ പോലും വാട്സാപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരുണ്ട്‌. അത്രത്തോളം പ്രിയമാണ് പലര്‍ക്കും വാട്സാപ്പ് സ്റ്റാറ്റസ്. അതുകൊണ്ട് തന്നെ വാട്സാപ്പ് സ്റ്റാറ്റസില്‍ പുത്തന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്  കമ്പനി. കൂടുതല്‍ സൗകര്യങ്ങള്‍ അടങ്ങിയ പുതിയ മാറ്റങ്ങള്‍ ആവിഷ്‌കരിക്കാനാണ്  ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ് തയ്യാറെടുക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

ഇതില്‍ പ്രധാനം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുന്ന വീഡിയോ അല്ലെങ്കില്‍ സന്ദേശം സ്റ്റാറ്റസ് ആക്കുന്നതിനൊപ്പം തന്നെ അല്ലെങ്കില്‍ ഡയറക്ട് സന്ദേശമായി ആര്‍ക്കെങ്കിലും അയക്കാമെന്നതാണ് പുതിയ പ്രത്യേകത. വാട്സ്ആപ്പ് സംബന്ധിച്ച് പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ് ഈ ഫീച്ചര്‍. എന്നാല്‍ വാട്സ്ആപ്പിന്റെ 2.21.24.11 ബീറ്റ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഇത് ലഭിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy