ഐസിയുവിലും കൊറോണ വാർഡുകളിലും കേസുകളുടെ എണ്ണം വർധിച്ചാൽ നിരോധിത രാജ്യങ്ങളുടെ പട്ടിക ഉണ്ടാക്കാൻ സാധ്യത.

കുവൈത്ത്​ സിറ്റി: കൊറോണ അത്യാഹിതങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ഒരു കൂട്ടം ശുപാർശകൾ മന്ത്രിസഭാ കൗൺസിലിന് സമർപ്പിച്ചു അതിനാൽ തന്നെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്നവരുടെ പരിശോധനാ സംവിധാനത്തിൽ മാറ്റമുണ്ടാവുകയില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചട്ടുണ്ട്. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ നിലവിലെ സംവിധാന പ്രകാരം , വരുന്ന യാത്രക്കാരിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടോ എന്ന് കണ്ടെത്തുന്നതാണ്. രാജ്യത്തേക്ക് വരുന്നവരെ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സൂക്ഷ്മവും കർശനവുമാണെന്നും അതിൽ മാറ്റങ്ങളുടെ ആവശ്യമില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഏതെങ്കിലും രാജ്യത്തെ നിരോധിക്കുന്നത് അജണ്ടയിലില്ലെന്നും എന്നാൽ എപ്പിഡെമിയോളജിക്കൽ സ്ഥിതി സുസ്ഥിരമാകാതിരിക്കുകയും തീവ്രപരിചരണ വിഭാഗങ്ങളിലും കൊറോണ വാർഡുകളിലും എണ്ണം വർദ്ധിക്കുകയും ചെയ്താൽ, നിരോധിത രാജ്യങ്ങളുടെ പട്ടിക ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. നിലവിൽ, 72 മണിക്കൂറിനുള്ളിൽ 6,141 പുതിയ കേസുകൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഐസിയുവിൽ 11 കേസുകളും കൊറോണ വാർഡുകളിൽ 53 കേസുകളും മാത്രമാണുള്ളത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Related Posts

Leave a Reply

Your email address will not be published. Required fields are marked *