കുവൈറ്റ് സിറ്റി : കുവൈത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം. മോഷണം നടത്തി 24 മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച രാവിലെയായിരുന്നു ജഹ്റ ജ്വല്ലറിയിൽ മോഷണം നടന്നത്. കുവൈത്തിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെ മുതലെടുത്താണ് കവർച്ചക്കാർ മോഷണം നടത്തിയത്. നാല് പേർ ചേർന്നാണ് മോഷണം നടത്തിയത്. ഇന്ന് രാവിലെ തൊണ്ടിമുതലടക്കം നാലുപേരെയും പിടികൂടി തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku