മോശം കാലാവസ്ഥയും, മൂടൽമഞ്ഞും കാരണം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച രാത്രി ടേക്ക് ഓഫും ലാൻഡിംഗും നിർത്തിവച്ചു. ഇതേ തുടർന്ന് 10 ലധികം വരുന്ന വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു . ലാൻഡിംഗ് ബുദ്ധിമുട്ടായതിനാൽ കുറച്ച് വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിട്ടുമുണ്ട്. ദൃശ്യപരത അനുവദിക്കപ്പെട്ട നിലയിൽ മെച്ചപ്പെടുന്നതോടെ വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നു ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ യൂസഫ് അൽ-ഫൗസാൻ അറിയിച്ചു.വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku