യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ കൊറോണ വൈറസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്തു. കുവൈറ്റ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ആണുള്ളത്. നിലവിലെ അപ്‌ഡേറ്റിന് മുമ്പ് കുവൈറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. കുവൈറ്റിലേക്ക് പോകുന്നതിന് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ യുഎസ് ആരോഗ്യ അധികാരികൾ അവരുടെ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അതേസമയം കുത്തിവയ്പ്പ് എടുക്കാത്തവർ അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ കുവൈറ്റിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശിക്കുന്നു. കൂടാതെ ബഹ്‌റൈൻ, ഖത്തർ, ഈജിപ്ത്, ജോർദാൻ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,337 പുതിയ കോവിഡ് കേസുകളും 4,063 രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവരുടെയും ടെയും, സുഖം പ്രാപിച്ചവരുടെയും എണ്ണം യഥാക്രമം 479,640 ഉം 432,729 ഉം ആയി ഉയർന്നിട്ടുണ്ട്. മരണസംഖ്യ 2,480 ആയി ഉയർന്നു, ഐസിയുവിൽ 43 രോഗികളും കോവിഡ് -19 വാർഡുകളിൽ 336 രോഗികളും 44,431 സജീവ കേസുകളുംനിലവിലുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH