ട്രാഫിക് നിയമലംഘനം നടത്തിയ ട്രാൻസ്പോർട്ട് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തുകയും ലാൻഡ് ലൈനുകൾ പാലിക്കാതിരിക്കുകയും ചെയ്‌തതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് ട്രാൻസ്‌പോർട്ട് ബസ് പിടിച്ചെടുത്തത്. ബസ് ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് ട്രാഫിക് പോലീസ് ഇടപെട്ട് ബസ് കസ്റ്റഡിയിലെടുത്തത്. വാഹനം ഗാരേജിലേക്ക് മാറ്റുകയും, ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E