വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റർനെറ്റ് സേവന ദാതാക്കളുമായി സഹകരിച്ച് മറ്റ് അന്താരാഷ്ട്ര റൂട്ടുകളും കേബിളുകളും ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രശ്നം പരിഹരിച്ചതായി ഒരു പത്രക്കുറിപ്പിലൂടെ സിട്രാ അതോറിറ്റി തന്നെയാണ് വെളിപ്പെടുത്തിയട്ടുണ്ട്. ഒമാൻ സുൽത്താനേറ്റിലെ മസ്‌കറ്റ് നഗരത്തിൽ നിന്ന് ഇറാനിലേക്ക് പോകുന്ന 183 കിലോമീറ്റർ അകലെയാണ് കേബിൾ മുറിഞ്ഞത്. കൂടാതെ സൈനിക ഓപ്പറേഷൻ കാരണം സർവീസ് നിർത്തിയ യെമൻ സ്റ്റേഷന് പുറമെ മറ്റൊരു കേബിൾ മസ്‌കറ്റിൽ നിന്ന് 50 കിലോമീറ്റർ അകലെ ദുബായിലേക്ക് പോകുകയായിരുന്ന വഴിയിലുമാണ് വിശ്ചേദിക്കപ്പെട്ടിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
കമ്പനി അറ്റകുറ്റപ്പണികൾ ആരംഭിച്ചട്ടുണ്ടെന്നും എന്നാൽ കപ്പൽ മൂലം കേബിൾ മുറിക്കപ്പെടുന്ന സ്ഥലങ്ങളിൽ എത്തിയാൽ മാത്രമേ പൂർത്തീകരണ കാലയളവ് നിർണ്ണയിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. അറേബ്യൻ ഗൾഫിന് പുറത്ത് യൂറോപ്പിലേക്കാണ് കപ്പൽ പോകുന്നതെന്നും
ഇതുമൂലം അറേബ്യൻ ഗൾഫിനുള്ളിലെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെ ബാധിച്ചിട്ടില്ലെന്ന് അതോറിറ്റി വിശദീകരിച്ചു. 2021 മാർച്ച് മുതൽ പുതിയ അന്താരാഷ്ട്ര കര, കടൽ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കാനുള്ള നിക്ഷേപകർക്ക് ഇതൊരു ഒരു പുതിയ മാർഗമാകുമെന്നാണ് സിട്രാ അതോറിറ്റി സൂചിപ്പിക്കുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97