ഞായറാഴ്ച നടത്താൻ നിശ്ചയിച്ച കുവൈത്ത് പാർലമെന്ററിന്റെ പ്രത്യേക യോഗം സർക്കാർ പക്ഷം പങ്കെടുക്കാത്തതിനെ തുടർന്ന് നിർത്തി വെച്ചതായി പാർലമെന്ററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചു . കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം നടത്താൻ തീരുമാനിച്ചത്. എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സമയം ആവശ്യമാണെന്ന കാരണത്താലാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. കുവൈത്ത് ഭരണഘടനപ്രകാരം പാർലമെന്റ് യോഗത്തിന് നിയമ സാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജരുണ്ടാവുകയും സർക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാർ ആരെങ്കിലും പങ്കെടുക്കുകയും വേണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97