ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ ആഘാതം മൂലം കഴിഞ്ഞ ആഴ്ച്ചയുടെ അവസാനത്തിൽ എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പ്രദേശങ്ങളെയാണ് ee എണ്ണവില ഉയർച്ച പ്രതികൂലമായി ബാധിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
ഇതിനുപുറമെ , കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വിലയനുസരിച്ച്, കഴിഞ്ഞ വ്യാഴാഴ്ച ട്രേഡിംഗിൽ 1.41 ഡോളർ നിന്ന് എണ്ണവില ഉയർന്ന് 91.23 ഡോളറിലെത്തുകയും ചെയ്തു , ഇതോടെ ഒരു ബാരൽ കുവൈറ്റ് എണ്ണയുടെ വില 2014 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായ 90 ഡോളറെന്ന വിലയെ മറികടക്കുകയും ചെയ്തു. കൂടാതെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകളും എണ്ണവിലയിലെ 69 സെൻറ് ഉയർന്ന് ബാരലിന് 90.03 ഡോളറിലും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 21 സെൻറ് വർധിച്ച് ബാരലിന് 86.82 ഡോളറിലും എത്തി നിൽക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97