കുവൈത്തി യുവതികളുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ബർ അൽ സൂർ പ്രദേശത്ത് നടത്താനിരുന്ന യോഗ മെഡിറ്റേഷൻ ക്യാമ്പിനു ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. കുവൈത്ത് ടി. വി. അവതാരികയും യോഗ പരിശീലകയുമായ ഇമാൻ അൽ ഹുസൈനാനിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. നിരോധനം ഏർപ്പെടുത്തുയതിനെതിരെ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുമെന്ന് ഇമാം അൽ ഹുസൈനാൻ പറഞ്ഞു. യോഗ പോലുള്ള ആചാരങ്ങൾ കുവൈത്ത് സമൂഹത്തിന് അന്യമാണെന്ന് ദേശീയ അസംബ്ലി പ്രതിനിധി ഹംദാൻ അൽ ആസ്മി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണു പരിപാടി റദ്ദാക്കാനും പ്രവർത്തനങ്ങൾ നിർത്തിവക്കുവാനും ആഭ്യന്തര മന്ത്രാലയം സംഘാടകരോട് ആവശ്യപ്പെട്ടത്. കാലത്ത് മുതൽ വൈകുന്നേരം വരെ നിശ്ചിത സമയപരിധിയിലാണു സ്ത്രീകൾക്കായി ക്യാമ്പ് ക്രമീകരിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn