നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ(dammam airport) ഗിരീഷ് വിമാനത്തില്‍ കയറുന്നതിനിടെയാണ് കുഴഞ്ഞു വീണു മരിച്ചത്. ശനിയാഴ്ച രാത്രി കൊച്ചിയിലേക്കുള്ള ഫ്‌ലൈ ദുബായ് വിമാനത്തില്‍ (fly dubai) നാട്ടിലേക്ക് പോകാനായി ബോര്‍ഡിങ് (boarding) പൂര്‍ത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ തൊട്ടടുത്ത ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍(qatif central hospital) കൊണ്ട് പോയെങ്കിലും വഴി മധ്യേ മരിച്ചു. ഭാര്യ: സതി. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്. ഇരുവരും വിദ്യര്‍ഥികളാണ്. സ്വകാര്യ ഫയര്‍ ആന്‍ഡ് സേഫ്റ്റി കമ്പനിയില്‍ (fire and safety company) ബിസിനസ് ഡവലപ്മന്റ് ഓഫിസറായി (business development officer) ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo