ഒമ്പത് മാസത്തിനിടെ കുവൈറ്റ്‌ വിട്ടത് 168,000 തൊഴിലാളികൾ

കുവൈറ്റിൽ കഴിഞ്ഞ വർഷം ഒമ്പത് മാസത്തിനിടെ ജോലി ഉപേക്ഷിച്ച് രാജ്യം വിട്ടത് 168,000 പ്രവാസികൾ. 2021 ജനുവരി മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഈ കണ്ടെത്തൽ. 60,400 ​ഗാർഹിക തൊഴിലാളികളും, സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്ന് 107,900 പ്രവാസികളും ജോലി ഉപേക്ഷിച്ച് പോയതായാണ് കണ്ടെത്തൽ. രാജ്യം വിടുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ 10 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ തൊഴിൽ വിപണിയിലെ ഇന്ത്യക്കാരുടെ എണ്ണം 499,400 ആയിരുന്നു ഇതിൽ 48,000 തൊഴിലാളികളാണ് രാജ്യം ഉപേക്ഷിച്ച് പോയത്, ഇതോടെ ഇന്ത്യക്കാരുടെ എണ്ണം 451,380 ആയാണ് കുറഞ്ഞത്. രണ്ടാമത് ഈജിപ്ഷ്യൻ സമൂഹമാണ്. കുവൈത്തിലുള്ള ഈജിപ്തുകാരുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈജിപ്തുകാരായ 25,500 പേർ ഈ കാലയളവിൽ രാജ്യം വിട്ടു പോയി. ആറ് ശതമാനം ബം​ഗ്ലാദേശികൾ, ഫിലിപ്പിയൻസ്, നേപ്പാളിൽ നിന്നുള്ള തൊഴിലാളികൾ, പാകിസ്ഥാനിൽ നിന്നുള്ള തൊഴിലാളികൾ എന്നിവരും രാജ്യം വിട്ടു പോയവരിൽ പെടുന്നു.

കുവൈറ്റിൽ കഴിഞ്ഞ വർഷം ഒമ്പത് മാസത്തിനിടെ ജോലി ഉപേക്ഷിച്ച് രാജ്യം വിട്ടത് 168,000 പ്രവാസികൾ. 2021 ജനുവരി മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഈ കണ്ടെത്തൽ. 60,400 ​ഗാർഹിക തൊഴിലാളികളും, സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്ന് 107,900 പ്രവാസികളും ജോലി ഉപേക്ഷിച്ച് പോയതായാണ് കണ്ടെത്തൽ. രാജ്യം വിടുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ 10 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ തൊഴിൽ വിപണിയിലെ ഇന്ത്യക്കാരുടെ എണ്ണം 499,400 ആയിരുന്നു ഇതിൽ 48,000 തൊഴിലാളികളാണ് രാജ്യം ഉപേക്ഷിച്ച് പോയത്, ഇതോടെ ഇന്ത്യക്കാരുടെ എണ്ണം 451,380 ആയാണ് കുറഞ്ഞത്. രണ്ടാമത് ഈജിപ്ഷ്യൻ സമൂഹമാണ്. കുവൈത്തിലുള്ള ഈജിപ്തുകാരുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈജിപ്തുകാരായ 25,500 പേർ ഈ കാലയളവിൽ രാജ്യം വിട്ടു പോയി. ആറ് ശതമാനം ബം​ഗ്ലാദേശികൾ, ഫിലിപ്പിയൻസ്, നേപ്പാളിൽ നിന്നുള്ള തൊഴിലാളികൾ, പാകിസ്ഥാനിൽ നിന്നുള്ള തൊഴിലാളികൾ എന്നിവരും രാജ്യം വിട്ടു പോയവരിൽ പെടുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Related Posts

Leave a Reply

Your email address will not be published. Required fields are marked *