ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകൾക്ക് കോളുകൾ ലഭിക്കുന്നതായി റിപ്പോർട്ട്. വിളിക്കുന്നയാൾ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നതാണ് രീതി. മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് മൊബൈൽ ഫോണിൽ ലഭിച്ച OTP നമ്പറിനെക്കുറിച്ചും ചോദിക്കും. ചില കേസുകളിൽ, പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കോൾ ലഭിച്ചതായും ഒടിപി ഷെയർ ചെയ്തില്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീക്ഷണിപ്പെടുത്തുന്നതയും ആളുകൾ റിപ്പോർട്ട് ചെയ്തു. സ്പാമർമാർ മന്ത്രാലയത്തിന്റെ വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റ് ലിങ്ക് അയയ്ക്കുകയും അവിടെ ഡാറ്റ സമർപ്പിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. വാട്സ്ആപ്പ് കോൾ വഴിയാണ് കൂടുതൽ കോളുകളും വരുന്നത്. വിളിക്കുന്നയാൾ പ്രൊഫൈൽ ചിത്രമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഡാറ്റ അയയ്ക്കാൻ MOH ആരെയും ബന്ധപ്പെടുന്നില്ലെന്നും, കൂടാതെ, ഒടിപി നമ്പർ ആരുമായും പങ്കിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ കോളുകളോട് പ്രതികരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo