കുവൈത്തിൽ ബഖാലകളിൽ ആളുകൾക്ക് അനധികൃതമായി മരുന്ന് വിൽക്കുന്നതായി പരാതി. ഡോക്ടറുടെ നിർദേശമില്ലാതെ താഴ്ന്ന വരുമാനക്കാരായ വിദേശികളാണ് ഡോസേജ് പരിഗണിക്കാതെയും മരുന്ന് വാങ്ങി കഴിക്കുന്നത്. ഇത്തരക്കാർക്ക് വിൽക്കുന്ന മരുന്നുകളിൽ കാലാവധി കഴിഞ്ഞവയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വേദനസംഹാരികൾ, പനിക്കും ചുമക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ തുടങ്ങിയവയാണ് വിൽക്കുന്നത്. സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് ഫീസ് ഏർപ്പെടുത്തിയതിന് ശേഷമാണ് ഇത്തരത്തിൽ മരുന്ന് വാങ്ങുന്നത് വർദ്ധിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സാനിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് വിലയിരുത്തലുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഈ മരുന്നുകൾ വിൽക്കുന്നതും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo