കുവൈറ്റിൽ മാർച്ച് മാസം മുതൽ വിനോദസഞ്ചാര, കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കും. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സന്ദർശക വിസകൾ അനുവദിക്കുന്നത്. ഇതിനായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നും കൊറോണയുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യ സ്ഥിരത സംബന്ധിച്ചുള്ള റിപ്പോർട്ടിനായി ആഭ്യന്തരത്തിലെ താമസകാര്യ വിഭാഗം കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതിനാൽ ഒരു അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റെല്ലാ തരം വിസകളും അനുവദിക്കുവാൻ മന്ത്രി സഭാ യോഗത്തിൽ നേരത്തെ തീരുമാനിച്ചിട്ടും കുടുംബ, ടൂറിസ്റ്റ് സന്ദർശന വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo