കുവൈറ്റിൽ ഇനി കല്യാണമണ്ഡപം ഇലക്ട്രോണിക് സംവിധാനം വഴി ബുക്ക് ചെയ്യാം. സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതിനെ തുടർന്ന് പൊതു പരിപാടികൾക്കുള്ള വിലക്ക് മാറ്റിയതിനെ തുടർന്നാണ് ഈ പുതിയ സംവിധാനം. ഈ മാസം 20 മുതൽ ദാറുൽ മുനാസിബാത്ത് എന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കമ്യൂണിറ്റി ഹാളുകൾ ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. സാമൂഹികക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള 14 ഓഡിറ്റോറിയങ്ങളെ ഈ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാൻ കഴിയൂ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22