ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. ഇഹ്തിറാസ് ആപ്പിൽ ഇനിമുതൽ കോവിഡ് നെഗറ്റീവ് ആയവർക്ക് ഗ്രീൻ സ്റ്റാറ്റസും പ്രത്യേക ഐക്കണും പ്രദർശിപ്പിക്കും. പുതിയ ഫീച്ചർ അനുസരിച്ച് കോവിഡ് നെഗറ്റീവ് ആയവരുടെ രോഗമുക്തി തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങളും ഇതിൽ കാണിക്കും. കോവിഡ് ഭേദമായി ഒമ്പത് മാസം വരെ ഇവർക്ക് പ്രതിരോധ ശേഷി ആർജിച്ചതിന്റെ സ്റ്റാറ്റസ് ലഭ്യമാവും. അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കോവിഡ മുക്തൻ എന്ന സ്റ്റാറ്റസ് ലഭിക്കുക. റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിലെ ഫലം ഇതിനായി പരിഗണിക്കില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22