ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയർ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ രണ്ട് പ്രവാസി ഏഷ്യൻ നഴ്‌സുമാരെയും 15 താമസ നിയമലംഘകരെയും അറസ്റ്റ് ചെയ്തു. വ്യാജ നഴ്‌സിംഗ് ഓഫീസിനെതിരായി നടന്ന സുരക്ഷാ കാമ്പെയ്‌നിനിടെയാണ് ഹോം സർവീസ് നഴ്‌സുമാരായി പ്രാക്ടീസ് ചെയ്യുന്ന 3 ഏഷ്യൻ നഴ്‌സുമാർ അറസ്റ്റിലായത്. വിവിധ രാജ്യക്കാരായ 15 താമസ നിയമലംഘകരെയും അംഘര മേഖലയിൽ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, എല്ലാ തടവുകാരെയും നാടുകടത്തുകയും ചെയ്യും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22