കുവൈറ്റിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 692 നിയമ ലംഘനങ്ങൾ. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 7 പേർ ഉൾപ്പെടെ 12 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് മൂന്ന് പ്രവാസികളും അറസ്റ്റിലായി. താമസ നിയമലംഘനത്തിന് രണ്ട് പ്രവാസികളും അറസ്റ്റിലായി. വരും ദിവസങ്ങളിലും മറ്റെല്ലാ മേഖലകളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22