കുവൈറ്റിൽ യഥാർത്ഥ പൗരത്വ സർട്ടിഫിക്കറ്റുകളും, പാസ്‌പോർട്ടുകളും നഷ്ടപ്പെട്ടതിനെ തുടർന്ന് 86 പുരുഷന്മാരും സ്ത്രീകളും പുതിയ രേഖകൾക്കായി വകുപ്പിൽ അപേക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയ, യാത്രാ രേഖകളുടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 39 പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ യഥാർത്ഥ പൗരത്വ രേഖ നഷ്ടപ്പെട്ടതായും, 47 പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടതായി അവകാശപ്പെടുന്നതായും ഭരണകൂടം തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കുകളിൽ സൂചിപ്പിക്കുന്നു. ഈ രേഖകൾ ആരെങ്കിലും കണ്ടെത്തിയാൽ 2022 ഫെബ്രുവരി 19 ലെ ഔദ്യോഗിക പത്രമായ “കുവൈത്ത് അൽ-യൂമിൽ” അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഡ്മിനിസ്ട്രേഷന് കൈമാറണമെന്ന് ഭരണകൂടം അറിയിച്ചു. അല്ലാത്തപക്ഷം, ഈ ആളുകൾക്ക് ബാധകമായ നടപടിക്രമങ്ങൾ അനുസരിച്ച് കുവൈറ്റ് പാസ്പോർട്ടുകളും പൗരത്വ സർട്ടിഫിക്കറ്റുകളും നൽകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22