ദേശീയ, വിമോചന ദിന അവധികൾക്കായുള്ള മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ-ബർജാസ് യോഗം ചേർന്നു. അവധി ദിവസങ്ങളിൽ സുരക്ഷാ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1,650 പട്രോളിംഗ് ടീമുകൾ അവധി ദിവസങ്ങളിൽ സജീവമായിരിക്കും. മുൻകരുതൽ സുരക്ഷാ നടപടികളുടെ പദ്ധതികളും മേജർ ജനറൽ അൽ ബർജാസ് അവലോകനം ചെയ്തു. വെള്ളം ചീറ്റുക, വാഹനങ്ങളുടെ മുകളിൽ കയറുക, വാഹനങ്ങളുടെ മുൻവശത്ത് ഇരിക്കുക, ഗതാഗത തടസ്സം സൃഷ്ടിക്കുക, നിരോധിത സ്ഥലങ്ങളിൽ നിൽക്കുക, വികലാംഗരുടെ സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളെ ശക്തമായി നേരിടുമെന്ന് സംഘം അറിയിച്ചു.patroling റോഡുകൾ കർശനമായി നിരീക്ഷിക്കും. അശ്രദ്ധമായും, അമിത വേഗതയിലും വാഹനം ഓടിക്കുന്നത് നിയന്ത്രിക്കും. കുട്ടികളെ പൊതുവഴിയിൽ ഇറക്കാൻ അനുവദിക്കരുതെന്നും രക്ഷിതാക്കൾ അവരെ നിരീക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൗരന്മാരോട് മുൻനിര നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും സുരക്ഷയുമായി സഹകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar