റഷ്യൻ-ഉക്രേനിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഉക്രെയ്നിലെ തന്റെ അപ്പാർട്ട്മെന്റും, തന്റെ പക്കലുള്ള ഭക്ഷണസാധനങ്ങളും ഉക്രെയ്നികൾക്ക് നൽകാൻ തയാറായി കുവൈറ്റ് സുൽത്താൻ ഫൈസൽ അൽ-സബീഹ്. ഉക്രേനിയൻ സ്ത്രീകളെ വിവാഹം കഴിച്ച നിരവധി കുവൈറ്റികളും, വ്യാപാരത്തിനായി ഉക്രെയ്നിലേക്ക് പോകുന്ന നിരവധി ആളുകളും ഉക്രേയ്നിലുണ്ടെന്ന് പത്ത് വർഷമായി ഉക്രെയ്ൻ സന്ദർശിക്കുന്ന അൽ-സബീഹ് പറഞ്ഞു. ഉക്രെയ്‌നിലെ ഭൂരിഭാഗം കുവൈറ്റികളും കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മടങ്ങിയെത്തിയതെന്നും, ഉക്രേനികൾ ഒരു ആക്രമണവും പ്രതീക്ഷിച്ചിരുന്നില്ലെന്നും, അവർ തങ്ങളുടെ ജീവിതം സാധാരണപോലെ നയിക്കുകയായിരുന്നുവെന്നും ഒരാഴ്‌ച മുമ്പ് ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ കുവൈറ്റ് ബദ്രാൻ ബിൻ യൂസഫ് പറഞ്ഞു. വിനോദസഞ്ചാരത്തിനായി ഉക്രെയ്‌നിലേക്കുള്ള തന്റെ ആദ്യ സന്ദർശനമായിരുന്നു ഇതെന്നും, കാര്യങ്ങൾ ശാന്തമായതിന് ശേഷം വീണ്ടും പോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും ബെൻ യൂസഫ് പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar