ഇന്ത്യൻ പ്രവാസികൾക്ക് എംബസി സേവനങ്ങൾ എളുപ്പത്തിലാക്കാൻ 3 ബിഎൽഎസ് കേന്ദ്രങ്ങൾ കൂടി തുറന്നു

കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ ഇവ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതിന് ബി എൽ എസ് ഇന്റർനാഷണലിന്റെ 3 കേന്ദ്രങ്ങൾ കൂടി കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചു. കുവൈറ്റ് സിറ്റി, ഫഹാഹീൽ, അബ്ബാസിയ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ബിഎൽഎസ് സെന്ററുകൾ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ എളുപ്പത്തിലും, വേഗതയിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ 66 രാജ്യങ്ങളിലാണ് പ്രവാസി ഇന്ത്യക്കാർക്കായി ബിഎൽഎസ് സേവനം ലഭ്യമാകുന്നത്. വിസ, പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്കൊപ്പം അറ്റസ്റ്റേഷൻ സേവനവും ഇവിടെ ലഭ്യമാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഓരോ വർഷവും ഈ കേന്ദ്രങ്ങൾ വഴി രണ്ടുലക്ഷത്തിലേറെ അപേക്ഷകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് അപേക്ഷ നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്നും, നടപടികൾ ക്കുള്ള സമയം കുറച്ചിട്ടുണ്ടെന്നും ബി എൽ എസ് ഇന്റർനാഷണൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശിഖർ അഗർവാൾ പറഞ്ഞു. കേന്ദ്രങ്ങളിൽ ഫോട്ടോകോപ്പിയിങ്, കൊറിയർ, ഫോട്ടോഗ്രാഫി അപേക്ഷകൾ പൂരിപ്പിക്കാനുള്ള സൗകര്യം, ഡോക്യുമെന്റ് പ്രിന്റിംഗ്, ഇംഗ്ലീഷിലും അറബിയിലും ഉള്ള ടൈപ്പിംഗ് എന്നിവയ്ക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Related Posts

Leave a Reply

Your email address will not be published. Required fields are marked *