കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ശേഷം മുൻസിപ്പാലിറ്റി ബ്രാഞ്ചുകൾ നടത്തിയ ശുചീകരണ ക്യാമ്പയിനുകളിലൂടെ ശേഖരിച്ച മാലിന്യങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം കുറവെന്ന് കണക്കുകൾ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് സ്ട്രീറ്റിൽ വലിയ ആഘോഷങ്ങളാണ് കുവൈറ്റി പൗരന്മാരും, താമസക്കാരും നടത്തിയത്. ഗൾഫ് സ്ട്രീറ്റിലെ മൂന്നാം റിങ് റോഡ് മുതൽ മെസ്സില വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പാർക്കിംഗ് സ്ഥലങ്ങൾ, പുൽത്തകിടികൾ, തെരുവുകൾ, കടൽതീരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മാനുവൽ സ്വീപ്പർ, ഫോർക്ലിഫ്റ്റ്, ട്രെയിലറുകൾ തുടങ്ങിയ ക്ലീനിങ് വാഹനങ്ങൾക്കൊപ്പം 2000 ഗാർബേജ് ബാഗുകളിലായാണ് മാലിന്യങ്ങൾ ശേഖരിച്ചത്. ഫാമുകളിൽ നിന്നടക്കം 700 ഗാർബേജ് ബാഗുകളിലും, സ്പ്രിംഗ് ക്യാമ്പ് സൈറ്റുകളിൽ നിന്ന് 900 ഗാർബേജ് ബാഗുകളിലുമായി മാലിന്യങ്ങൾ ശേഖരിച്ചു. ബലൂണുകളും, പ്ലാസ്റ്റിക് തോരണങ്ങളും, ഫോം സ്പ്രേ ക്യാനുകളുമാണ് ഏറ്റവും കൂടുതലായി ശേഖരിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0