കോവിഡ് കാലത്തെ ബിസിനസ്സ് തകർച്ചക്ക് ശേഷം, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ആളുകൾ വൻതോതിൽ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റുകളിലേക്ക് വരുന്നു. ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച്, പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുമുള്ള കുവൈറ്റിലെ ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകളിലേക്ക് കോവിഡിന് മുമ്പുള്ള കാലഘട്ടത്തിലെന്നപോലെ ജനക്കൂട്ടം തിരിച്ചെത്തിയിട്ടുണ്ടെന്നും എന്നാൽ ജീവനക്കാർക്ക് പാൻഡെമിക്കിന് ശേഷം കുവൈത്തിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ തൊഴിലാളികളുടെ ക്ഷാമം മൂലം ഉടമകൾ ബുദ്ധിമുട്ടുകയാണ്. കുവൈറ്റിൽ അവധി ദിനങ്ങളിൽ ആളുകൾ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. പുറത്ത് പോയി ദിവസം മുഴുവൻ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാനും, റസ്റ്റോറന്റ്കളിൽ നിന്ന് വ്യത്യസ്തമായ ഭക്ഷണം കഴിക്കാനും ഇവർ താല്പര്യപ്പെടുന്നു. ഇവർക്കായി വ്യത്യസ്ത തരത്തിലുള്ള നിരവധി ഭക്ഷണങ്ങളാണ് റസ്റ്റോറന്റ്കളിൽ ഒരുക്കുന്നതും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0