കാറിന് തീപിടിച്ച് പ്രവാസിക്ക് പൊള്ളലേറ്റ സംഭവം ആത്മഹത്യ ശ്രമമെന്ന് ഉദ്യോഗസ്ഥർ

കുവൈറ്റിലെ ഫഹാഹീൽ മേഖലയിൽ കാറിന് തീപിടിച്ച് പ്രവാസിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്ന സംശയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ.
ഫഹാഹീൽ ഏരിയയിലെ തുറന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് തീപിടിത്തമുണ്ടായത്. ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി തീയണച്ച് കാറിലുണ്ടായിരുന്ന ആളെ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം പറഞ്ഞു. ശരീരമാസകലം പൊള്ളലേറ്റതിനെ തുടർന്ന് ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. എന്തെങ്കിലും കാരണങ്ങളാൽ പ്രവാസി സ്വയം കാറിനുള്ളിൽ തീകൊളുത്തിയതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Related Posts

Leave a Reply

Your email address will not be published. Required fields are marked *