വരും മാസങ്ങളിലെ ഏറ്റവും ഉയർന്ന ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ വൈദ്യുതി നൽകാൻ കുവൈറ്റ് തയാറാണെന്ന് ദേശീയ ഊർജ മന്ത്രി മുഹമ്മദ് അൽ ഫാരസ്. ദേശീയ പവർ ഗ്രിഡിലെ ഭാരം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ തന്ത്രങ്ങൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. നല്ല പരിശീലനം ലഭിച്ച ഒരു ദേശീയ തൊഴിൽ ശക്തി വൈദ്യുതി സംവിധാനത്തിലെ ഏത് സമ്മർദ്ദങ്ങളെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖലകൾ ലോഡിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ തന്റെ മന്ത്രാലയവും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നതിനനുസരിച്ച് എയർകണ്ടീഷണറുകളുടെ ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപഭോഗം കൂടുന്നതിന് പ്രധാന കാരണമായി അധികൃതർ പറയുന്നത്. അമിതമായി ജലം, വൈദ്യുതി എന്നിവ പാഴാക്കുന്നത് കുറ്റകരമായ ശിക്ഷയാണെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU