താമസ നിയമലംഘകർക്ക് പിഴയടക്കാതെ കുവൈത്തിൽ നിന്ന് പുറത്തുപോകാൻ അപേക്ഷ സമർപ്പിച്ചു

താമസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അപേക്ഷ സമർപ്പിച്ചതായി റിപ്പോർട്ടുകൾ. നേരത്തെ പൊതുമാപ്പ് ഉൾപ്പെടെയുള്ള ഇളവുകൾ നൽകിയിരുന്നെങ്കിലും അനധികൃതമായി താമസിക്കുന്നവർ പോകാൻ കൂട്ടാക്കിയിരുന്നില്ല. രാജ്യത്ത് നിലവിൽ 150,000 നിയമലംഘകർ അനധികൃതമായി താമസിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയായി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അബ്ബാസിയ, ഹസാവി, മഹാബൂല, ഫഹാഹീൽ തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. സിവിൽ വേഷത്തിലെത്തിയാണ് പോലീസ് ഉദ്യോഗസ്ഥർ ഫ്ളാറ്റുകളിലും മറ്റും കയറി പരിശോധനകൾ നടത്തുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Related Posts

Leave a Reply

Your email address will not be published. Required fields are marked *