മുൻഭാര്യയോടുള്ള വൈരാഗ്യത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകളെ മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കുവൈറ്റ് പൗരനെ ക്രിമിനൽ കോടതി ആറ് മാസത്തെ കഠിന തടവിന് ശിക്ഷിച്ചു. ഇരയെ ശാരീരികമായും മാനസികമായും മർദിക്കുകയും, പീഡിപ്പിക്കുകയും ചെയ്തതിനും, മകൾക്ക് പിതാവിൽ നിന്ന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളും പരിചരണവും നിഷേധിച്ചതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ കുറ്റപ്പെടുത്തി. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും, അവളുടെ മുഖത്തടിക്കുകയും, പുകവലിക്കാൻ നിർബന്ധിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പ്രതി സോഷ്യൽ മീഡിയ വഴി തനിക്ക് അയച്ചതായി ഇയാളുടെ മുൻ ഭാര്യ പറഞ്ഞു. ഇയാൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി സെഷനിൽ, അഭിഭാഷകൻ അബ്ദുൾ മൊഹ്സെൻ അൽ-ഖത്താൻ പറഞ്ഞു. നിയമമനുസരിച്ച്, കുട്ടിയുടെ പരിപാലനത്തിന് ഉത്തരവാദികളായ വ്യക്തികളിൽ നിന്നുള്ള കുറ്റകൃത്യങ്ങൾക്ക് ഇരട്ടി ശിക്ഷ ലഭിക്കുമെന്ന് അഭിഭാഷകൻ അൽ-ഖത്താൻ പറഞ്ഞു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M