കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതുപോലെ അടുത്ത ഞായറാഴ്ച (മാർച്ച് 20) മുതൽ എൻട്രി വിസകളുടെ സാധുത മൂന്ന് മാസമായിരിക്കും എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സുരക്ഷാ സ്ഥാപനത്തിലെ സേവന മേഖലകൾ വർക്ക് മെക്കാനിസം സംഘടിപ്പിക്കുന്നതിനും, പൊതുതാൽപ്പര്യം കണക്കിലെടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് എൻട്രി വിസകളുടെ സാധുത 2022 മാർച്ച് 20 മുതൽ മൂന്ന് മാസംമായി പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങങ്ങൾ അറിയിച്ചു. ഇടപാടുകൾ പൂർത്തീകരിക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ഭരണകൂടം ഊന്നിപ്പറഞ്ഞു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M