കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച 3 മാസത്തെ എൻട്രി വിസയുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തെ കാലാവധിയുള്ള എൻട്രി വിസകൾ കുവൈറ്റ് അനുവധിക്കുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യുകയും പ്രാബല്യത്തിൽ വരുകയും ചെയ്തിരുന്നു. എന്നാൽ, ഇത് ബിസിനസ് വിസയുമായി ബന്ധപ്പെട്ട തീരുമാനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗ് ജനറൽ തൗഹീദ് അൽ-കന്ദരി വ്യക്തമാക്കി. നേരത്തെ കോവിഡ് സമയത്ത്, എംഒഐ ബിസിനസ് വിസകളുടെ കാലാവധി ആറ് മാസം വരെ നീട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച (മാർച്ച് 20) മുതൽ ഇത് ബിസിനസ് വിസകളുടെ യഥാർത്ഥ കാലാവധിയിലേക്ക് അതായത് മൂന്ന് മാസത്തിലേക്ക് മടങ്ങി. ഫാമിലി വിസകളെ സംബന്ധിച്ച്, ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ, നിലവിൽ ഇത് ചില അപേക്ഷകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb