റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് സർക്കുലർ പുറപ്പെടുവിച്ചു. ഇത് അനുസരിച്ച് സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ജോലി സമയം 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ ആയിരിക്കുമെന്ന് മുനിസിപ്പൽ കൗൺസിൽ സെക്രട്ടറി ജനറൽ അറിയിച്ചു. വിശ്വാസത്തിന്റെയും വ്രതനിഷ്ഠയുടെയും റമദാന്‍ മാസം കുവൈറ്റില്‍ വളരെ പ്രധാനപ്പെട്ട സമയമാണ്. ജനങ്ങള്‍ക്ക് പ്രാര്‍ഥനയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സാവകാശവും സമയവും ലഭിക്കുന്നതിനും കൂടിയാണ് പുതിയ സമയ ക്രമീകരണം. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO