കുവൈറ്റിൽ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ നഴ്സറികളുടെ എണ്ണം കൂട്ടാൻ ഒരുങ്ങി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം. ഒരു റെസിഡൻഷ്യൽ പ്രദേശത്ത് മൂന്നിന് മുകളിൽ നഴ്സറികൾ ഉയർത്താനാണ് അധികൃതർ ആലോചിക്കുന്നത്. 2014 ലെ ഇരുപത്തിരണ്ടാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇത് പ്രാബല്യത്തിലാക്കാൻ കഴിയും. ഇത്തരത്തിൽ നഴ്സറികൾ ആരംഭിക്കാനായി പ്രദേശത്തെ മേയറുടെ അംഗീകാരവും താമസക്കാരുടെ രേഖാമൂലമുള്ള സമ്മതവും മതി. ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഉചിതമായ തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് അധികൃതർ ഈ വിഷയം ചർച്ച ചെയ്യുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl